Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Against CPM Leader

Alappuzha

അ​മ്മ​യെ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ടാ​ൻ ശ്ര​മം; സി​പി​എം നേ​താ​വി​നെ​തി​രേ പ​രാ​തി

കാ​യം​കു​ളം: വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ട​താ​യും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​താ​യും കാ​ണി​ച്ച് സി​പി​എം നേ​താ​വി​നെ​തി​രേ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നും പോ​ലീ​സി​നും വൃ​ദ്ധ​മാ​താ​വ് ഗാ​ർ​ഹി​ക പീ​ഡ​ന പ​രാ​തി ന​ൽ​കി. സി​പി​എം കാ​യം​കു​ളം ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും മു​ൻ ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ എ​സ്. പ​വ​ന​നാ​ഥ​നെ​തി​രേയാ​ണ് അ​മ്മ​യു​ടെ പ​രാ​തി.

ഇ​യാ​ളും ഭാ​ര്യ​യും മ​ക​ളും ചേ​ർ​ന്ന് പ​ല​ത​വ​ണ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ട​താ​യും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യും അ​മ്മ വി​മ​ലാ​മ​ണി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​ന്നെ സ​ഹാ​യി​ക്കാ​നെ​ത്തി​യ മ​റ്റൊ​രു മ​ക​ൾ അ​നി​ത​യെ പ​വ​ന​നാ​ഥ​ൻ മ​ർ​ദി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. ത​ന്‍റെകൂ​ടി ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തി​ലു​ണ്ടാ​യി​രു​ന്ന സ്ഥ​ലം വ​ഞ്ച​ന​യി​ലൂ​ടെ സ്വ​ന്തം പേ​രി​ലാ​ക്കി​യെ​ന്നും വി​മ​ലാ​മ​ണി ആ​രോ​പി​ക്കു​ന്നു.
സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​റി​നും കാ​യം​കു​ളം ഏ​രി​യ സെ​ക്ര​ട്ട​റി​ക്കും പോ​ലീ​സി​നു​മാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up